കുവൈറ്റ് സിറ്റി: ഇന്ന് രാവിലെ കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന വിമാനം cheapo air പുറപ്പെടാൻ വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 894 വിമാനമാണ് പുറപ്പെടാൻ വൈകുന്നത്. രാവിലെ 9 മണിക്ക് പുറപ്പെടേണ്ട വിമാനം പിന്നീട് വൈകീട്ട് ആറുമണിക്ക് പുറപ്പെടുമെന്ന് യാത്രക്കാർക്ക് വിവരം ലഭിച്ചും. അർദ്ധരാത്രിയിൽ 12 മണിക്ക് പുറപ്പെടുമെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചു. എന്നാൽ പിന്നീട് ഈ സമയത്തിലും മാറ്റമുണ്ടെന്ന് അറിയിച്ചെങ്കിലും പുതിയ സമയം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതോടെ മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞിരിക്കുകയാണ് യാത്രക്കാർ. 180 ഓളം വരുന്ന യാത്രക്കാരാണ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കുന്നത്. കുവൈത്ത് എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അടുത്ത വിമാന സർവീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാൽ അടുത്ത വിമാനം ഏതുസമയം പുറപ്പെടുമെന്ന് ഒരു വിവരവും ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല. നിലവിൽ യാത്രക്കാർക്ക് എല്ലാവർക്കും എയർപോർട്ടിൽ തന്നെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടിയന്തിരമായി നാട്ടിലേക്ക് പോകുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7