കുവൈറ്റ്: കുവൈത്തിൽ നിന്ന് ഇനി യുഎഇയിലേക്ക് വെറും 5 ദിനാറിന് പറക്കാംwizz air booking. യൂറോപ്യൻ ബജറ്റ് എയർലൈൻ ആയ വിസ് എയറാണ് ഇത്രയും കുറഞ്ഞ നിരക്കിൽ അബുദാബിയിലേക്ക് പറക്കാമെന്ന ഓഫർ നൽകുന്നത്. എന്നാൽ റിട്ടേൺ ടിക്കറ്റിന് 9 ദിനാറാണ് നിരക്ക്. 25 ദിനാറിന് കുവൈറ്റിൽ നിന്നും അബുദാബി വഴി വിയന്നയിലേക്ക് പോകാനുള്ള ടിക്കറ്റും വിസ് എയർ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിസ് എയർ കുറഞ്ഞ ചെലവിൽ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു എയർലൈൻ ആണ് വിസ് എയർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7