കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു. ഈ നടപടികൾ വിപണിയെ work permit പ്രതികൂലമായി ബാധിക്കാതെ, രാജ്യത്ത് വലിയ സംഖ്യയുള്ള ചില രാജ്യക്കാർക്ക് പരമാവധി പരിധി ഏർപ്പെടുത്തി പ്രവാസി തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനാണ് അധികൃതരുടെ പദ്ധതി. അതായത് ഇത് ഒരു ക്വാട്ട സമ്പ്രദായത്തിന് സമാനമായി ചില രാജ്യക്കാർക്ക് തൊഴിലുകൾ നൽകും എന്ന് സാരം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അന്താരാഷ്ട്ര സാങ്കേതിക സംഘം അന്തിമരൂപം നൽകുമെന്നാണ് വിവരം. തൊഴിലാളികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ചില മേഖലകളിൽ വിലക്കയറ്റവും ഉത്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് തടയുന്നതിനായിട്ടാണ് പ്രവാസികൾക്കായി ക്വാട്ട സമ്പ്രദായം നടപ്പിലാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q