കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫഹാഹീലിലെ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം kuwait road. ഈജിപ്തുകാരനും ഭാര്യയുമാണ് മരിച്ചത്. കുവൈറ്റ് സ്വദേശിയായ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആംബുലൻസുകളുടെയും അകമ്പടിയോടെ അന്വേഷണ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തുകയും മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാനായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് അൽ-ഷഗയ ഫയർ സ്റ്റേഷനോട് നിർദ്ദേശിച്ചു. തുടർന്ന് ഫയർമാൻമാർ ഇവിടെയെത്തി മറിഞ്ഞ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q