big ticket lotteryഈ വർഷം ആദ്യമായി വാങ്ങിയ ടിക്കറ്റ് തന്നെ ഭാ​ഗ്യം കൊണ്ടു വന്നു; ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരൻ നേടിയത് ഒരു കിലോ സ്വർണ്ണം

അബുദാബി: ഈ വർഷം ആദ്യമായി വാങ്ങിയ ടിക്കറ്റിലൂടെ തന്നെ ഭാ​ഗ്യം കടാക്ഷിച്ചിരിക്കുകയാണ് അഭിറാം മുരുകേശ് big ticket lottery എന്ന ഇന്ത്യൻ പ്രവാസിയെ. ഡിസംബര്‍ ഒമ്പതാം തീയ്യതി നടന്ന ഈ മാസത്തെ ബി​ഗ് ടിക്കറ്റ് ആദ്യ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 1 കിലോ സ്വർണ്ണമാണ് അഭിറാം നേടിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന അഭിറാം സോഷ്യല്‍ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഈ വര്‍ഷം അദ്ദേഹം എടുത്ത ആദ്യത്തെ ടിക്കറ്റിലൂടെ തന്നെ പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമായ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനായി. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഭിറാം ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നെന്നും സന്തോഷം അടക്കാൻ കഴിഞ്ഞില്ലെന്നും അഭിറാം പറയുന്നു. സമ്മാനം ലഭിക്കുമ്പോള്‍ അതുപയോഗിച്ച് നാട്ടില്‍ സ്ഥലം വാങ്ങാനാണ് അഭിറാമിന്റെ പദ്ധതി. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊക്കെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ കൂടി അവസരമുണ്ട്. ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ www.bigticket.ae വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് സ്വന്തമാക്കാംകൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Related Posts

Leave a Reply

Your email address will not be published. Required fields are marked *