കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സിറിയന്‍ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി court marriage. ഈജിപ്ഷ്യന്‍ സ്വദേശിയാണ് കേസിലെ പ്രതി. കൗണ്‍സിലര്‍ ഫൈസല്‍ അല്‍ ഹര്‍ബിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫിന്റാസിലെ ഒരു ഷവര്‍മ്മ റെസ്റ്റോറന്റില്‍ ആണ് കൊലപാതകം നടന്നത്. കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. തന്നെ അപമാനിച്ചതിനാണ് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q