കുവൈത്ത് സിറ്റി : കുവൈത്തിലെ സൗത്ത് സബാഹിയ പാർക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ central park ടൂറിസം എന്റർപ്രൈസസ് കമ്പനിയെ ചുമതലപ്പെടുത്തിയതായി വിവരം.കുവൈത്തിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ വിന്റർ വണ്ടർലാൻഡ് മോഡലിൽ ആണ് സൗത്ത് സബാഹിയ പാർക്ക് മോടിപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വിന്റർ വണ്ടർലാൻഡിന് രാജ്യത്ത് വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ഇതേ മാതൃകയിൽ പുതിയ വിനോദ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി മന്ത്രി സഭ നിർദേശം നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q