കുവൈറ്റ് സിറ്റി; കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 144 കാർട്ടൺ സിഗരറ്റുകൾ കടത്താൻ ശ്രമിച്ചതിന് പ്രവാസി അറസ്റ്റിൽ kuwait police. ഒരു സിറിയക്കാരനാണ് പിടിയിലായത്. നുവൈസീബ് തുറമുഖത്തെ കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ആണ് ഇയാളെ അറസ്റ്റ് ചെയ്തതത്. കുവൈത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ട്രക്ക് ഓടിച്ചിരുന്ന ഇയാൾ സൗദി അറേബ്യയിലേക്കുള്ള വീട്ടുപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വിവിധ ബ്രാൻഡുകളിലുള്ള 144 കാർട്ടൺ സിഗരറ്റുകൾ കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DYDPb48irAhIqIs6JJUM0q