കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. പത്തനംതിട്ട എലന്തൂർ വാര്യപുരം സ്വദേശി മാത്യു വർഗീസ് ആണ് മരിച്ചത് expat. 48 വയസ്സായിരുന്നു. സബാ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. അലി മുതലക്ക് മുത്തേരി ജനറൽ ട്രേഡിങ് കമ്പനിയിൽ എട്ടു വർഷമായി വെൽഡറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് – വർഗീസ്, മാതാവ് – സോസമ്മാ വർഗീസ്,ഭാര്യ സിബി മാത്യു, മക്കൾ -ശരൺ മാത്യു, ഷെൽവി മാത്യു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DYDPb48irAhIqIs6JJUM0q