 
						red tideകുവൈത്തിലെ കടലിൽ റെഡ് ടൈഡ്; എന്താണ് ഈ പ്രതിഭാസം എന്ന് അറിയേണ്ട?
കുവൈത്ത് സിറ്റി; കുവൈത്തിലെ കടലിൽ റെഡ് ടൈഡ് ഉണ്ടായതിന്റെ കാരണം ഫൈറ്റോപ്ലാങ്ക്ടണിന്റെ ( കടൽ സസ്യം) വ്യാപനത്തെ തുടർന്നാണെന്ന് പരിസ്ഥിതി പൊതു അതോറിറ്റി red tide. കുവൈത്ത് ബേ മേഖലയിലാണ് റെഡ് ടൈഡ് ഉണ്ടായത്. ഇതോടൊപ്പം തന്നെ ഈ പ്രദേശത്തെ മത്സ്യങ്ങളും ചത്തൊടുങ്ങുന്നുണ്ട്. ഇവിടുത്തെ ജൈവ സൂചകങ്ങളും ജലത്തിന്റെ ഗുണനിലവാരവും വിലയിരുത്തുന്നതിനായി പരിസ്ഥിതി പൊതു അതോറിറ്റി കുവൈത്ത് ബേയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റെഡ് ടൈഡ് കൂടുതലുള്ള പ്രദേശങ്ങളിലെ പതിവ് മറൈൻ ഫീൽഡ് സർവേകളിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. സമുദ്രത്തിന്റെ പരിസ്ഥിതിക്ക് മോശമായി ബാധിക്കുകയും സമുദ്ര ജലത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന പ്രകൃതിദത്തമായ കാരണങ്ങളോ തീരദേശങ്ങളിൽ ഉണ്ടാകുന്ന മനുഷ്യന്റെ ഇടപെടലുകൾകൊണ്ടോ ആവാം ഇത്തരത്തിലുള്ള പ്രശ്നങ്ങളും പ്രതിഭാസങ്ങളും ഉണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
 
		 
		 
		 
		 
		
Comments (0)