fraudമലയാളി പ്രവാസി വ്യവസായിയെ കബളിപ്പിച്ച് മരുമകൻ തട്ടിയെടുത്തത് 107 കോടി; മകൾക്ക് കൊടുത്ത 1000 പവനും കാറും കൈക്കലാക്കി, സോനം കപൂറിന്റെ പേരിലും ലക്ഷങ്ങൾ തട്ടി

കൊച്ചി; മലയാളിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് മരുമകൻ തട്ടിയെടുത്തത് 107 കോടി രൂപ fraud. കൂടാതെ പ്രവാസി വിവാഹ സമയത്ത് മകൾക്ക് കൊടുത്ത 1000 പവനും കാറും മരുമകൻ കൈക്കലാക്കി. എറണാകുളം ആലുവ സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസനാണ് തട്ടിപ്പിനിരയായത്. കാസർകോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിലാണ് പ്രതി. അഞ്ച് വര്‍ഷം മുന്‍പായിരുന്നു മുഹമ്മദ് ഹാഫിസുമായി അബ്ദുള്‍ ലാഹിര്‍ ഹസന്റെ മകൾ ഹാജിറയുടെ വിവാഹം. ഇതിന് പിന്നാലെ ആ കുടുംബത്തിൽ നടന്നത് നിരനിരയായ തട്ടിപ്പുകളാണ്. തന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്് റെയ്ഡ് നടന്നുവെന്നും പിഴയടക്കാന്‍ നാല് കോടി രൂപ വേണമെന്നും പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. രണ്ടാമതായി ബെംഗളൂരുവിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങുകയും ശേഷം വ്യാജ രേഖ നൽകി കബളിപ്പിക്കുകയും ചെയ്തു. നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തത് രാജ്യാന്തര ഫുട്ട്‌വെയര്‍ ബ്രാന്‍ഡിന്‍റെ ഷോറൂം തുടങ്ങാനും കിഡ്സ് വെയര്‍ ശൃംഖലയുടെ പേരും പറഞ്ഞാണ്. കൂടാതെ, ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയും തട്ടിയെടുത്തു. വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും ഇതിനിടയില്‍ ഹാഫിൽ കൈക്കലാക്കി. ഏറെ വൈകിയാണ് തന്നെ മരുമകൻ വഞ്ചിക്കുകയാണെന്ന് ലാഹിർ അറിയുന്നത്. തുടർന്നാണ് അദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവര്‍ക്കെതിരെയാണ് പരാതി. . തട്ടിപ്പിന്‍റെ വ്യാപ്തി നൂറു കോടിയിലേറെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം, മുഹമ്മദ് ഹാഫിസ് വിവിധ ജില്ലകളിലായി വേറെയും തട്ടിപ്പുകൾ നടത്തിയതായി ആലുവ പൊലീസിന്‍റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഗോവയിലുള്ള പ്രതികൾ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version