mesotheliomaദിവസവും പെർഫ്യൂം പൂശിയാണോ നടപ്പ്?; പെർഫ്യൂമിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു, പ്രത്യുൽപ്പാദനത്തിനും ഹാനികരം; കുവൈത്തിൽ നിരോധനം

കുവൈത്ത് സിറ്റി; കാൻസറിന് കാരണമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ കുവൈത്ത് വാണിജ്യ മന്ത്രാലയം നിരോധിച്ചു mesothelioma. ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ (Butylphenyl, Methylpropional) ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രി മാസൻ അൽ നഹെദ് ചൊവ്വാഴ്ച പ്രസ്താവന പുറപ്പെടുവിച്ചു. ഈ സൗന്ദര്യവർദ്ധക വസ്തുവിനെ യൂറോപ്യൻ കെമിക്കൽസ് ഏജൻസി (ECHA) കാൻസറിന് കാരണമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് രാജ്യത്ത് ഇത് നിരോധിക്കാൻ തീരുമാനിച്ചത്. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കോസ്‌മെറ്റിക് സാധനങ്ങളിലും പെർഫ്യൂമിലും അലക്കു പൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസ സംയുക്തമാണ് ലിലിയൽ. കാൻസറിന് കാണമാകുമെന്നും പ്രത്യുൽപ്പാദനത്തിന് ഹാനികരമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് ലിലിയൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy