back to schoolകുവൈത്തിലെ സ്ക്കൂളുകളിൽ ഇനി വിരലടയാള ഹാജർ സംവിധാനം വരുന്നു; പുതിയ മാറ്റങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി;കുവൈത്തിലെ സ്ക്കൂളുകളിൽ ഇനി വിരലടയാള ഹാജർ സംവിധാനം വരുന്നു back to school. സ്‌കൂളുകളിൽ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിൽ വിരലടയാള ഹാജർ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കൂടാതെ എല്ലാ സ്‌കൂളുകളിലുംഅടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിരലടയാള ഹാജർ സംവിധാനം കൊണ്ടുവരാൻസഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഫിംഗർപ്രിന്റ് ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കുള്ള ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കിയതായാണ് വിവരം. 1,000 സ്കൂളുകൾക്കായി ഏകദേശം 3,000 ഉപകരണങ്ങളാണ് നല്‍കുന്നത്. വിരലടയാള ഹാജർ സംവിധാനം പൂർത്തിയാക്കുന്നതിനായി 350,000 ദിനാറാണ് ചെലവ്. മന്ത്രാലയം ടെൻഡർ മുമ്പ് 1 മില്യൺ ഡോളറിന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി അത് റദ്ദാക്കുകയായിരുന്നു. അതോടൊപ്പം തന്നെ, ടെൻഡറിന്റെ മൂല്യം 350,000 കുവൈത്ത് ദിനാറായി കുറയുകയും ചെയ്തു. ഓരോ സ്കൂളിലും (പൊതുവും സ്വകാര്യവും) മൂന്ന് ഉപകരണങ്ങൾ സ്ഥാപിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. സംയോജിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുകയും മന്ത്രാലയത്തിൽ നിന്ന് ശമ്പളം വാങ്ങുകയും ചെയ്യുന്ന സ്വകാര്യ സ്കൂളുകളിലെ എല്ലാ ജീവനക്കാരും അവരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy