രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രാഥമിക വിതരണക്കാരുടെ പട്ടികയിലേക്ക് പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്താൻ അധികൃതർ പുതിയ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട് food safety . പ്രാദേശിക അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാഥമിക വിതരണക്കാരുടെ പട്ടികയിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളും കമ്പനികളും പട്ടികയിൽ ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളുമായി ഭക്ഷ്യ ഉൽപന്നങ്ങളുടെ സാധുത കാലയളവ് ഏകീകരിക്കാനും ചില പ്രധാന ഭക്ഷ്യ ഉൽപന്നങ്ങൾ, പ്രത്യേകിച്ച് ശീതീകരിച്ച ഇറച്ചി, കോഴി എന്നിവയുടെ പ്രാദേശികമായി ബാധകമായ കാലാവധി 90 ദിവസത്തിന് പകരം 120 ദിവസമായി വർദ്ധിപ്പിക്കാനും അധികാരികൾ പദ്ധതിയിടുന്നുണ്ട്. പുതിയ തീരുമാനം കൂടുതൽ രാജ്യങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും ഇറക്കുമതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc