കുവൈത്ത് സിറ്റി; കുവൈത്തിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ശ്രീമതി സ്മിതാ പാട്ടീലും ഏഷ്യാകാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഖാലിദ് അൽ-യാസീനും തമ്മിൽ കൂടിക്കാഴ്ച നടത്തി cad designer. ബുധനാഴ്ചയാണ് ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുവരും കണ്ടത്. ഉഭയകക്ഷി സംഭാഷണ സംവിധാനങ്ങളും പ്രവാസി പ്രശ്‌നങ്ങളും ചർച്ച ചെയ്തു.കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങളാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്. ഇത്തരത്തിൽ കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl