കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍ tatoo art. ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റാണ് പിടിയിലായത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കൂടാതെ, മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. സാല്‍മിയ, ജലീബ് അല്‍ ഷുയൂഖ് പ്രദേശങ്ങളില്‍ നിന്ന് താമസ, തൊഴില്‍ നിയമം ലംഘിച്ചതിന് ഏഴ് പ്രവാസികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl