traffic ruleകുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 30,000 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 30,000 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു traffic rule. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ഗവർണറേറ്റുകളിൽ നടത്തിയ ട്രാഫിക് സുരക്ഷാ കാമ്പെയ്നുകളിലാണ് 30,426 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച 47 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. വിവിധ കേസുകളിലായി 84 വാഹനങ്ങളും 15 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. 244 ഗുരുതരവും 1,607 ചെറിയ അപകടങ്ങളുമടക്കം 1,851 വാഹനാപകടങ്ങളും കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ ട്രാഫിക് പട്രോളിംഗ് ടീം കൈകാര്യം ചെയ്‌തു. നിലവിൽ രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമായി നടക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy