 
						kuwait policeതൊഴിൽ നിയമം ലംഘിച്ചതിന് കുവൈത്തിൽ 127 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി; തൊഴില്‍ നിയമം ലംഘിച്ച 127 പ്രവാസികൾ കുവൈത്തിൽ പിടിയിലായി kuwait police. സാൽമി ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന നടത്തിയത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിശോധന. പിടിയിലായവരിൽ 93 പേര്‍ ആര്‍ട്ടിക്കിള്‍ 18 വിസയിലും 19 പേര്‍ ആര്‍ട്ടിക്കിള്‍ 20 വിസയിലും ഉള്ളവരാണ്. തൊഴിൽ നിയമം അനുസരിക്കാനും ലംഘനങ്ങൾ ഒഴിവാക്കാനും തൊഴിലുടമകളോടും തൊഴിലാളികളോടും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
 
		 
		 
		 
		 
		
Comments (0)