കുവൈത്ത്: കുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയാണ് പൊതുറോഡിലൂടെ പൂർണ നഗ്നനായി നടന്നത് kuwait police. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് കരുതുന്നത്. ജലീബ് മേഖലയിലൂടെയാണ് ഇയാൾ നഗ്നനായി നടന്നത്. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ വ്യക്തമല്ല. സംഭവം അറിഞ്ഞ ഉടനെ ഇയാളെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ആണ് ഉത്തരവിട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl