 
						go air indiaകുവൈത്തില്‍ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി . പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35ന് go air india കുവൈത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒരു മണിക്കൂറിനകം തിരിച്ചിറക്കിയത് . സാങ്കേതിക തകരാറുകള്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം ഇന്ന് രാവിലെ 9. 30 നു പുറപ്പെടുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു. നിലവിൽ വിമാനത്തിലെ യാത്രക്കാരെയെല്ലാം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. യാത്രക്കാരിൽ രണ്ട് പേർ സ്വന്തം റൂമുകളിൽ പോകാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിൽ അധികം പേരാണ് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് IX 746 വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകിയിരുന്നു. രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30ഓടെയാണ് പറന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR
 
		 
		 
		 
		 
		
Comments (0)