കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള കർശനമായ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിലായി. രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിയുന്നവരാണ് പിടികൂടിയവരിൽ ഏറെയും. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു kuwait police. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 11 പ്രവാസികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് മടങ്ങിവരാൻ കഴിയില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR