കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികള്‍ അറസ്റ്റിലായി. നിയമലംഘകർക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു kuwait police. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് കഴിഞ്ഞ ദിവസം 17 പേരെ അറസ്റ്റ് ചെയ്‍തത്. മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ബന്ധപ്പെട്ടവർ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാ പ്രതികളെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR