കുവൈറ്റ് സിറ്റി: പാലുൽപ്പന്നത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പരിശോധന കർശനമാക്കി കുവൈത്ത്. പാക്കേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന തൂക്കവുമായി പൊരുത്തപ്പെടാത്തതിനാൽ പാലുൽപ്പന്നത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതായി സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചിരുന്നു holle goat milk formula. ഈ സാഹചര്യത്തിലാണ് തൂക്കം പരിശോധിക്കുന്നതിനായി സഹകരണ സംഘങ്ങളിലും സൂപ്പർമാർക്കറ്റുകളിലും വാണിജ്യ നിയന്ത്രണ എമർജൻസി ടീമുകളെ പരിശോധനയ്ക്കായി വിന്യസിച്ചത്. എല്ലാ ഗവർണറേറ്റുകളും വിവിധ തരം പാലുൽപ്പന്നങ്ങളുടെ റാൻഡം സാമ്പിളുകളാണ് പരിശോധിക്കുന്നത്. നിലവിൽ പരിശോധിച്ച ഉത്പന്നങ്ങളുടെ തൂക്കം പാക്കേജുകളിൽ സൂചിപ്പിച്ചിരിക്കുന്ന തൂക്കവുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും ഉൽപ്പന്നത്തിൽ കൃത്രിമം കണ്ടെത്തിയാൽ ഉടൻ വാണിജ്യ മന്ത്രാലയത്തെ അറിയിക്കാൻ മടിക്കരുതെന്ന് വാണിജ്യ മന്ത്രാലയം മൂല്യമുള്ള ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ ‘സഹേൽ’ ആപ്ലിക്കേഷൻ വഴിയോ സോഷ്യൽ മീഡിയയിലെ മന്ത്രാലയത്തിന്റെ അക്കൗണ്ടുകൾ വഴിയോ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR