കുവൈത്ത് സിറ്റി: കുവൈത്തിൽ ഓവർ ഹെഡ് പവർ ലൈനിൽ കുടുങ്ങി പ്രവാസി ബസ് ഡ്രൈവർ മരിച്ചു. പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ആണ് മരിച്ചത്. വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച വ്യക്തി over head power line. ശനിയാഴ്ച വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെവി ഓവർഹെഡ് ലൈനിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അവർക്കുണ്ടായ നഷ്ടത്തിൽ ഖേദം പ്രകടപ്പിക്കുന്നതായും വൈദ്യുതി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR