കുവൈത്ത് സിറ്റി; കുവൈത്തിൽ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. നുവൈസീബ് തുറമുഖത്ത് വച്ചാണ് ഇവർ പിടിയിലായത്. 80 ട്രമഡോൾ ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് dupixent. ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികൾ. കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെയാണ് അറസ്റ്റ്. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കഴിഞ്ഞ ദിവസം, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ വിഭാഗം പ്രവാസിയെ പിടികൂടിയിരുന്നു. 180 ഗുളികകളാണ് പാർസലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ചെരിപ്പ് അടങ്ങിയ പാർസൽ സ്വീകരിക്കാനെത്തിയപ്പോഴാണ് പ്രതി എയർ കാർഗോ വിഭാഗത്തിന്റം പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6