back to school സ്ക്കൂളിലെ വാക്കേറ്റം കയ്യാങ്കളിയായി; കുവൈത്തിൽ അധ്യാപകർ തമ്മിൽ കത്തിക്കുത്ത്, ​ഒരാൾക്ക് ​ഗുരുതര പരിക്ക്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അധ്യാപകർ തമ്മിലുണ്ടായ വഴക്ക് കത്തികുത്തി കലാശിച്ചു. ​ഗുരുതര പരിക്കുകളോടെ ഒരു അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രൈമറി സ്ക്കൂളിലാണഅ സംഭവം നടന്നത്. ഇതേ സ്ക്കൂളിലെ കായിക അധ്യാപകരാണ് രണ്ടു പേരും back to school. സ്ക്കൂളിന്റെ അകത്ത് വച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. എന്നാൽ ഇവർ സ്ക്കൂളിന് പുറത്തെത്തിയതോടെ വഴക്ക് കയ്യാങ്കളിയിലേക്ക് എത്തി. എന്നാൽ മറ്റ് സഹപ്രവർത്തകർ എത്തി ഇരുവരെയും പിടിച്ചു മാറ്റുകയും ശാന്തരാക്കുകയുമായിരുന്നു. ഇതിനിടയിൽ കത്തിയുമായെത്തിയ ഒരു അധ്യാപകന്റെ മറ്റേയാളെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ മന്ത്രി അഹമദ്‌ അൽ അവാദി ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6


Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy