kuwait visaആറ് മാസത്തിലധികം കുവൈത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ വിസ സ്വമേധയാ റദ്ദാകും

ആറ് മാസത്തിലധികം കുവൈത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ വിസ സ്വമേധയാ റദ്ദാകും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായാണ് വിവരം kuwait visa. ആര്‍ട്ടിക്കിള്‍ 23,24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ആര്‍ട്ടിക്കിള്‍ 17, 19 ഇഖാമക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ട്. 2022 ഓഗസ്റ്റ്‌ ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. പുതിയ ഉത്തരവ് അനുസരിച്ച് ആറു മാസത്തിലധികമായി കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ ജനുവരി 31 ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവും. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാകുകയാണ് ചെയ്യുക. പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമായിരുന്നു എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇതിന് മാറ്റം വന്നിരുന്നു. എന്നാൽ കൊവിഡ് തോത് കുറഞ്ഞതിന് ശേഷം ഇപ്പോൾ വീണ്ടും ആറ് മാസത്തിലധികം കുവൈത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ വിസ റദ്ദാകുമെന്ന വ്യവസ്ഥ പുനഃരാരംഭിച്ചിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *