കുവൈത്ത് സിറ്റി: ഭക്ഷ്യോൽപന്നങ്ങളുടെ വിലവർധവിന്റെ കാരണം അന്വേഷിക്കാൻ കുവൈത്തിൽ പ്രത്യേക സംഘം. വിലക്കയറ്റത്തിന്റെ കാരണങ്ങൾ ഭക്ഷ്യ വിതരണ കമ്പനികളിൽനിന്ന് ആരായുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ വിലയിരുത്തും food price hike. ഇതിനായി ഏഴംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയതായി യൂനിയൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിയാണ് അറിയിച്ചത്. വിലക്കയറ്റം ബാധിക്കുന്നുണ്ടോ എന്നറിയാൻ വാണിജ്യ മന്ത്രാലയം, പബ്ലിക്ക് അതോറിറ്റി ഫോർ അഗ്രികൾചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി എന്നിവയുമായി അന്വേഷണ സമിതി ചർച്ച നടത്തും. കൂടാതെ, യൂനിയന് നേരത്തെ തന്നെ വിതരണക്കാർ നൽകിയ വിലവർധനവിന്റെ കാരണങ്ങളും കമ്മിറ്റി ചർച്ചചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB