car detailing near meകുവൈത്തിലെ കാർവാഷ് സെന്ററിൽ സ്ഫോടനം

കുവൈത്ത് സിറ്റി: കുവൈത്തിൽ കാർവാഷ് സെന്ററിൽ സ്ഫോടനം. ഫഹാഹീൽ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കുവൈത്തിൽ കാർവാഷ് സെന്ററിലാണ് സ്ഫോടനം ഉണ്ടായത്. car detailing near me ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സ്ഥാപനത്തിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. കാർവാഷ് കേന്ദ്രത്തിലെ നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫഹാഹീൽ, മം​ഗഫ് അ​ഗ്നിശമന കേന്ദ്രത്തിൽ നിന്ന് ആളുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധനയും നടത്തി. വാഹനം കഴുകാൻ ഉപയോ​ഗിക്കുന്ന സ്റ്റീം കംപ്രസറാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സ്ഫോടനത്തിൽ ആളപായമില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version