കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7:18 നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച 100 മീറ്ററിൽ കുറവായിരുന്നു. തുടർന്നാണ് വിമാന സർവീസുകൾ നിർത്തി വച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിന്നീട് മൂടൽ മഞ്ഞിന്റെ തീവ്രത കുറഞ്ഞതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB