കുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളിൽ ആശങ്ക പങ്കുവച്ച് കുവൈത്ത്. 0 ശതമാനം പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ സഹകരണത്തിന് തയ്യാറാണെന്നും അന്താരാഷ്ട്ര ദുരന്തനിവാരണ ദിനത്തിൽ കുവൈത്തിലെ യു.എൻ ഓഫിസ് നടത്തിയ പ്രഭാഷണത്തിൽ കുവൈത്ത് പ്രതിനിധി പറഞ്ഞു. യു.എന്നിലെ കുവൈത്ത് പ്രതിനിധി ഡോ. താരീഖ് അൽശൈഖ്, അന്താരാഷ്‌ട്രകാര്യ സഹ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ല, കെ.എഫ്.എഫ് മേധാവി ഖാലിദ് അൽ മെക്രാദ്, കുവൈത്ത് സൊസൈറ്റി ഫോർ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ മേധാവി ഡോ. വെജ്ദാൻ അൽ ഉഖാബ് എന്നിവരാണ് പരിപാടിയിൽ രാജ്യത്തെ പ്രതിനിധികളായി പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുകയാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇത്തരം സമ്മേളനങ്ങളും പരിപാടികളും സഹായിക്കുമെന്ന് അന്താരാഷ്‌ട്രകാര്യ സഹ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ല പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB