കുവൈറ്റ് സിറ്റി : 2002 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. ആദർശ് സ്വൈകയെ കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തികുകയാണ്. രണ്ടാഴ്ചക്കകം ഡോ.ആദർശ് സ്വൈക ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം. കുവൈത്തിൽ നിലവിലുള്ള അംബാസിഡർ സിബി ജോർജ് ഉടൻ തന്നെ ജപ്പാനിലേക്ക് മാറും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായി ഡോ. ആദർശ് സ്വൈക നെരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദി, ബംഗാളി, റഷ്യൻ ഭാഷകൾ എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ബെയ്ജിംഗ്, സോഫിയ, മോസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2