കൊല്ലാം ചടയമംഗലത്ത് യുവതിയെ ഭർത്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കുവൈറ്റിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ലക്ഷ്മിയുടെ ഭർത്താവ് വിദേശത്ത് നിന്ന് എത്തിയപ്പോൾ വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വീടിനുള്ളിലെ കിടപ്പുമുറി അടച്ച നിലയിൽ കാണപ്പെടുകയും മുറി തുറന്നപ്പോൾ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ അമ്മയെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ ചവിട്ടി പൊളിച്ചത്. സംഭവത്തിൽ ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2