കുവൈത്ത് സിറ്റി: കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി അധികൃതര്‍.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗമാണ് പരിശോധനകള്‍ നടത്തുന്നത്. ജലീബ് അല്‍ ഷുവൈക്ക്, മെഹ്ബൂല പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുള്ള അല്‍ റെജൈബിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ അൽ ഖുറൈൻ, അൽ ദജീജ് മാർക്കറ്റുകളിൽ അപ്രതീക്ഷിത സുരക്ഷാ ക്യാമ്പയിനും നടന്നു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർ, വാണ്ടഡ് ലിസ്റ്റിലുള്ളവര്‍, പൊതു ധാർമ്മികത ലംഘിക്കുന്നവർ തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്തു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE