കുവൈറ്റിലെ അൽ ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാഗങ്ങളിൽ നിന്നുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. വെളുപ്പിന് ഒരു മണിമുതൽ പുലർച്ചെ അഞ്ച് വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ ഇതുവഴി പോകുന്നവർ ദിശാസൂചകങ്ങൾ ശ്രദ്ധിച്ച് സമാന്തരവഴി തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJo