ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ലഭിച്ച കോൾ അജ്ഞാതമാണെന്നും വിമാനത്തിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കൺട്രോൾ റൂമിലേക്കാണ് കോൾ ലഭിച്ചത്, തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഏകദേശം 160 യാത്രക്കാരുമായി ഇൻഡിഗോ വിമാനം രാവിലെ 7.20ന് (IST) പുറപ്പെടേണ്ടതായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിളിച്ചയാളെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU