കുവൈറ്റിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുന്ന കുവൈറ്റ് എയർവേയ്‌സിന്റെ KU117 വിമാനത്തിൽ അമ്മ കുഞ്ഞിന് ജന്മം നൽകി. അടിയന്തര സാഹചര്യം വിജയകരമായി നേരിടാൻ ക്രൂ അംഗങ്ങൾക്ക് കഴിഞ്ഞതായി കുവൈറ്റ് എയർവേസ് അറിയിച്ചു. കമ്പനി തങ്ങളുടെ ജീവനക്കാർക്കായി ആനുകാലികമായി നടത്തുന്ന സംയോജിത പരിശീലനം, പെട്ടെന്നുള്ളതും അടിയന്തിരവുമായ ഏത് സാഹചര്യത്തെയും നേരിടാൻ അവരെ എപ്പോഴും സജ്ജരാക്കുന്നുവെന്ന് കുവൈറ്റ് എയർവേസ് പറഞ്ഞു. കുവൈറ്റ് എയർവേയ്‌സിൽ ഈ മാസം രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. ആഗസ്റ്റ് 2 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള യാത്രയ്ക്കിടെ മറ്റൊരു സ്ത്രീ തന്റെ കുഞ്ഞിന് ജന്മം നൽകിയിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU