കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാൻ അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരെസ് ആണ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ആദ്യ ഘട്ടം കുവൈത്തികളല്ലാത്ത 33 ശതമാനം പേരുടെ കരാർ അവസാനിപ്പിച്ച് കൊണ്ട് തുടങ്ങാനാണ് തീരുമാനം. ഇത് അടുത്ത സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലും 33 ശതമാനം പ്രവാസികളുമായുള്ള കരാർ അവസാനിപ്പിക്കും.
2023 ജൂലൈ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ബാക്കിയുള്ള പ്രവാസികളുടെ തൊഴിൽ കരാറും അവസാനിപ്പിക്കാനാണ് പദ്ധതി. ഒരാഴ്ചയ്ക്കുള്ളിൽ സേവനം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി കുവൈത്തികളാത്ത ജീവനക്കാരുടെ പേരുകളുടെ ലിസ്റ്റ് നൽകുന്നതിന് ഫാരെസ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് നിർദേശം നൽകി കഴിഞ്ഞു.
കുവൈത്തികളല്ലാത്തവരെ നിയമിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാനും വകുപ്പുകൾക്കും സെക്ടറുകൾക്കുമിടയിൽ കുവൈത്ത് ഇതര തൊഴിലാളികളുടെ എല്ലാ കൈമാറ്റങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാനും അൽ ഫാരെസ് നിർദേശം നൽകിയിട്ടുണ്ട്.
തീരുമാനത്തിൽ ഉൾപ്പെടാത്ത വിഭാഗങ്ങൾ
കുവൈത്തി അമ്മയുള്ള കുവൈത്തി അല്ലാത്ത ഒരു ജീവനക്കാരൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാരുടെ മക്കൾ
ബിദൂനികൾ
സർവ്വീസ് സ്റ്റാഫ്
ഫ്യൂണറൽ ഡയറക്ടർമാരുടെ 50 ശതമാനം ജീവനക്കാർ
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD