കുവൈറ്റിൽ ഏഷ്യക്കാർ നടത്തിയ അനാശാസ്യ കേന്ദ്രം ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. സാൽമിയ മേഖലയിൽ നിന്നാണ് 19 പേരെ അറസ്റ്റ് ചെയ്തത്. 3 പുരുഷന്മാരും 16 സ്ത്രീകളുമാണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സൈബർ സെക്‌സ് പ്രചരിപ്പിച്ചതിന് ഒരു ഏഷ്യൻ യുവതി ഷാർഖിൽ അറസ്റ്റിലായി. ഇവർ ഒരു അന്താരാഷ്ട്ര വേശ്യാവൃത്തി ശൃംഖലയിൽ പെട്ടയാളാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD