ഇന്ന് ഉച്ചമുതൽ തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.ഇതേത്തുടർന്ന് 10 ഇൻബൗണ്ട് വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു.
യുഎഇയിൽ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് , അബുദാബി, ദുബായ് സ്കൈലൈനുകൾ ഞായറാഴ്ച മുഴുവൻ മൂടൽ അനുഭവപ്പെട്ടിരുന്നു.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, അബുദാബി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറഞ്ഞു.
“തടസ്സത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമായി ദുബായ് എയർപോർട്ട്സ് അധികൃതർ എയർലൈനുകളുമായും എല്ലാ സേവന പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അസൗകര്യമുണ്ടായതിന് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു,” എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു.കാലാവസ്ഥാ സാഹചര്യങ്ങൾ “ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ” ചില കാലതാമസം വരുത്തിയതായി ഫ്ലൈദുബായ് വ്യക്തമാക്കി .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD