അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്തെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു. പെർഫ്യൂം കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അർദിയ, ജലീബ് അൽ ഷുവൈക്ക്, അൽ ബിദ, അൽ ഇസ്നാദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. അഗ്നിശമന സേനയുടെ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ കൃത്യമായിരുന്നോ എന്നതടക്കമാണ് പരിശോധിക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M