കുവൈറ്റിലെ ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന് ഇന്ന് പുലർച്ചയുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതിന് ശേഷമാണ് തീ അണച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ 5 പേർക്ക് നേരിയ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു.
ഖൈതാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഫർവാനിയ, സബാൻ, ജ്ലീബ് അൽ-ഷുയൂഖ് കേന്ദ്രങ്ങളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർ ബ്രിഗേഡിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഒന്നാം നിലയിലെ ഒരു അപ്പാർട്ട്‌മെന്റിലുണ്ടായ പൊട്ടിത്തെറി പുറത്തെ ബാൽക്കണിയിലൂടെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് വ്യാപിക്കുകയും അപ്പാർട്ട്‌മെന്റുകളിലേക്ക് പുക പടർന്നത് താമസക്കാരെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുകയായിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ