കുവൈറ്റിൽ 2006 ജനുവരി മുതൽ 2022 ഫെബ്രുവരി 15 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടു. ആഭ്യന്തര മന്ത്രാലയമാണ് കുവൈറ്റികളുടെയും, പൗരന്മാരുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം 2,228,747 വാഹനങ്ങൾ ആണ് ഈക്കാലയളവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വകാര്യ കാർ ലൈസൻസുകളുടെ എണ്ണം 1,892,208, ടാക്സികൾ 436, യാത്രക്കാർക്കുള്ള പൊതുഗതാഗത വാഹനങ്ങൾ 2,768, സ്വകാര്യ പാസഞ്ചർ ട്രാൻസ്പോർട്ട് വെഹിക്കിളുകൾ 35,214 ലൈസൻസുകൾ എന്നിങ്ങനെയാണ് മന്ത്രാലയത്തിന്റെ കണക്ക്. എംപി ഡോ. അബ്ദുൾ അസീസ് അൽ സഖാബിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം സ്ഥിതിവിവരക്കണക്കുകൾ നൽകിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ