ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണ് ഈ മാറ്റം. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തുകയാണ്. ഏറ്റവും ഉയർന്ന മുല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 82 പൈസയിലേക്ക് കുതിച്ചു. റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമായില്ലായെങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5