ജോർജിയിൽ വെച്ച് കാണാതായ കുവൈറ്റ് പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ഒരു കഫേയിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോർജിയൻ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി റൊമാനിയയിലുള്ള കുവൈറ്റ് എംബസി വഴി വിദേശകാര്യമന്ത്രാലയം നിരന്തരം ജോർജിയയിലെ സുരക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക