കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ ജപ്പാനിലെ പുതിയ അംബാസഡറായി നിയമിച്ചേക്കും. ജപ്പാനിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ്മ കാനഡയിലേയ്ക്ക് മാറുന്നതിനാൽ പകരം സിബി ജോർജ്ജ് നിയമിക്കപ്പെടുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. കുവൈറ്റിലെ പുതിയ നിയമനത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച സിബി ജോർജിന് ഇന്ത്യൻ സമൂഹവും കുവൈറ്റ് പൗരന്മാരും മികച്ച സ്വീകാര്യതയാണ് നൽകിയത്. കുവൈറ്റിൽ താമസിക്കുന്ന 10 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ രണ്ടാമത്തെ ഭവനമാക്കി എംബസിയുടെ ചിത്രം മാറ്റുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിറ്റി ക്ഷേമത്തിനായി നിരവധി പുതിയ സംരംഭങ്ങൾ അവതരിപ്പിക്കുകയും തദ്ദേശവാസികൾക്കിടയിൽ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സിബി ജോർജ് കുവൈറ്റ് വിടുന്നത് സമൂഹത്തിന് വലിയ നഷ്ടമാണ്. സിബി ജോർജ്ജ് മുമ്പ് സ്വിറ്റ്സർലൻഡ്, കെയ്റോ, ദോഹ, ഇസ്ലാമാബാദ്, വാഷിംഗ്ടൺ ഡിസി, ടെഹ്റാൻ, റിവാദ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5