കുവൈറ്റിലെ സാൽമിയ ഏരിയയിലെ ഇന്നലെ വൈകുന്നേരം പൊതുനിരത്തിൽ വെച്ച് പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഹവല്ലി ഗവർണറേറ്റിലെ അന്വേഷണ വിഭാഗം ഊർജിതമാക്കി. പ്രതി തന്റെ പോക്കറ്റിൽ നിന്ന് മൂർച്ചയുള്ള കത്തി എടുത്ത് അവരെ കുത്തുകയായിരുന്നു. കുത്തേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരിക്ക് സാരമല്ലെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്രചരിച്ചിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om