കുവൈറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കുവൈറ്റിൽ ദിവസങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ കുട്ടിയെ ഒരു കുടുംബാംഗമാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംശയിക്കുന്നയാൾ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ വിശദീകരിച്ചു. പ്രതി പോലീസ് കസ്റ്റഡിയിലാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
		
		
		
		
		
Comments (0)