കുവൈറ്റിൽ ഇന്നുമുതൽ പെരുന്നാളിനോടനുബന്ധിച്ചുള്ള 9 ദിവസത്തെ അവധി ആരംഭിക്കും. ജൂലൈ 10 ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിനുമുൻപും, ശേഷവുമുള്ള വാരാന്ത്യ അവധികൾ കൂടിച്ചേർത്താണ് 9 ദിവസത്തെ ഒഴിവ് ലഭിക്കുന്നത്. ഇന്നലെ അടച്ച മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സ്കൂളുകൾക്ക് അവധിയായതിനാൽ നിരവധി പ്രവാസികൾ കൂടുതൽ ദിവസം ലഭിച്ച അവധി പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വിമാനത്താവളങ്ങളിൽ ഇപ്പോൾ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ടിക്കറ്റുകൾക്കും നിരക്ക് ഉയർന്നിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om