ആഡംബര കാറുകളും വില്പന നടത്തി പണം കൈക്കലാക്കിയതിനു ശേഷം കാറുകൾ നൽകാത്തതിനെ തുടർന്ന് മൂന്ന് കുവൈറ്റി പൗരന്മാർ അറസ്റ്റിൽ. വിൽപ്പന നടത്തുമ്പോൾ തന്നെ മുഴുവൻ പണവും കൈക്കലാക്കിയതിനുശേഷം മാസങ്ങൾ കഴിഞ്ഞിട്ടും കാർ വിട്ടു നൽകാത്തതിനെ തുടർന്ന് കമ്പനി ഉടമകൾ ക്കെതിരെ നിരവധി പൗരന്മാർ പരാതികൾ നൽകിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ 120 ഓളം പരാതികളാണ് കുവൈറ്റി പൗരന്മാരിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും ലഭിച്ചത്. ഇതിൽ ചില പരാതികൾ പബ്ലിക് പ്രോസിക്യൂഷൻ റിവ്യൂ ചെയ്തു കൊണ്ടിരിക്കുകയാണ്. വാണിജ്യ മന്ത്രാലയത്തിലാണ് ചില പരാതികൾ സമർപ്പിച്ചിട്ടുള്ളത്. ഹവല്ലി സ്റ്റേഷനുകളിലും പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om